ഓഗസ്റ്റ് 09 – ജീവൻ ഉണ്ടാകുവാൻ
അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു. (യോഹ 10 :10)
ഞാൻ വന്നു, പൂർണ്ണമായ ജീവൻ നൽകുവാൻ വേണ്ടി ഞാൻ വന്നു എന്ന് കർത്താവ് പറയുന്നു. അബ്രഹാം ജനിക്കുന്നതിനു മുമ്പായി ഞാൻ ഇവിടെ ഉണ്ട് എന്ന് പറഞ്ഞവൻ ഈ ഭൂമിയിൽ ഇറങ്ങിവന്നു, ലോക ആരംഭത്തിനു മുമ്പായി നമ്മെ തിരഞ്ഞെടുത്ത നിത്യനായ ദൈവം നമുക്ക് നിത്യജീവൻ നൽകുവാൻ വേണ്ടി ഭൂമിയിലേക്ക് ഇറങ്ങി വന്നു, ഞാൻ ഞാൻ ആകുന്നു എന്ന് മോശെയോടു കല്പിച്ച ദൈവം നിത്യജീവൻ നമുക്ക് ഉണ്ടാക്കുവാൻ വേണ്ടി, ജഡ രക്തം ഉള്ളവനായി ഈ ലോകത്തിലേക്ക് വന്നു.
സത്യ വേദപുസ്തകം പറയുന്നു “പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.
കർത്താവു നൽകുന്ന ആ ജീവൻ സാധാരണമായ ജീവൻ അല്ല, അത് അവസാനമില്ലാതെ ജീവൻ ആകുന്നു. നിത്യജീവൻ, അതിനെ നൽകുവാൻ വേണ്ടിയാകുന്നു അവൻ സ്വന്തം ജീവൻ യാഗമായി അർപ്പിച്ചത് പലരും രോഗം കൊണ്ട് വളരെ അധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു പക്ഷേ, നിങ്ങളുടെ രോഗം ചുമക്കുവാൻ ഞാൻ ഉണ്ട് എന്ന് കർത്താവ് അരുളിച്ചെയ്യുന്നു, രോഗത്തോടു വേദനയോട് ബുദ്ധിമുട്ടി ജീവിക്കുന്ന ജീവിതം സ്വസ്ഥത ഇല്ലാത്ത ജീവിതമല്ലേ.
കർത്താവു നിങ്ങൾക്ക് സുഖം ബലം ജീവൻ സന്തോഷം സമാധാനം ആരോഗ്യം തുടങ്ങിയവ നൽകുന്നതായി വാഗ്ദാനം ചെയ്യുന്നു, നിത്യജീവൻ എന്നുവെച്ചാൽ അത് പൂർണതയുള്ള ജീവിതമാകുന്നു ക്രിസ്തുവിൽ സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം ക്രിസ്തുവിനെ നമ്മുടെ ജീവിതത്തിൽ സത്യസന്ധമായി കണ്ടെത്തിയ വ്യക്തിക്ക് നിത്യ നിത്യമായി സന്തോഷം അനുഭവിക്കുവാൻ സാധിക്കും.
ഒരു വണ്ടി ഓടുന്ന സമയത്ത് അതിന്റെ ചക്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന അച്ചിൽ നിന്ന് ചക്രം അകന്നു പോയാൽ വണ്ടി തലകീഴായി മറിയും. അതുപോലെ ആത്മീയ ജീവിതത്തിൽ ചക്രം ആയ നമ്മുടെ അച്ചായി യേശുക്രിസ്തു ഉള്ളപ്പോൾ അവനിൽ നിന്ന് അകന്നു ജീവിക്കുവാൻ ആഗ്രഹിക്കുന്ന എല്ലാവരും അവസാനം അത് വേദന നിറഞ്ഞ ജീവിതം ആയി തീരും, അതേസമയത്ത് ക്രിസ്തുവിനെ നിങ്ങടെ ജീവിതത്തിൽ പ്രധാനപ്പെട്ട സ്ഥാനത്ത് വയ്ക്കുന്നു എങ്കിൽ നിങ്ങൾക്ക് സമാധാനവും അനുഗ്രഹവും നിത്യജീവനും ലഭിക്കും.
ചില മനുഷ്യർ ധനത്തിൽ സന്തോഷിക്കുന്നു. ആഡംബരജീവിതം പേരും പ്രശസ്തിയും പണവും ബന്ധുമിത്രാദികളും ഉള്ള ജീവിതമാകുന്നു നിത്യമായ ജീവിതം എന്ന് അവർ വിചാരിക്കുന്നു പക്ഷേ അങ്ങനെയുള്ള ജീവിതം പൂർണ്ണപെട്ടതല്ല എന്ന് അവർ മനസ്സിലാക്കുന്നില്ല, നിങ്ങൾ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച് അവനെ നിങ്ങളുടെ ജീവിതം നയിക്കുന്ന കർത്താവായി അംഗീകരിക്കുന്നു എങ്കിൽ നിങ്ങളുടെ ജീവിതം പൂർണതയുള്ളതും സന്തോഷം ഉള്ളതും സമാധാനം ഉള്ളതും ആയിരിക്കും.
ഓർമ്മയ്ക്കായി:- നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവർത്തിപ്പിൻ; (യോഹ 6 :27)